ടാറിങ്ങിന് പിന്നാലെ മലയോര ഹൈവേയില്‍ വിള്ളല്‍
ടാറിങ്ങിന് പിന്നാലെ മലയോര ഹൈവേയില്‍ വിള്ളല്‍

ഇടുക്കി: ബിഎംബിസി ടാറിങ്ങിന് പിന്നാലെ മലയോര ഹൈവേയില്‍ വിള്ളല്‍ വീണതായി പരാതി. ലബ്ബക്കടയ്ക്കും സ്വരാജിനുമിടയിലെ വളവിലാണ് വലിയ വിള്ളലുകള്‍ രൂപപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത് റോഡിന്റെ ഗുണമേന്മയെയും നിര്‍മാണത്തിലെ അപാകതയെയുമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികളും പഞ്ചായത്തംഗങ്ങളും ആവശ്യപ്പെട്ടു. മഴ പെയ്തുകൊണ്ടിരുന്ന സമയത്താണ് ഇവിടെ ടാര്‍ ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. ടാറിങ് പൂര്‍ത്തിയായ റോഡിലൂടെ വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ അപകടത്തിപ്പെടാന്‍ ഈ വിള്ളലുകള്‍ കാരണവുമാകുന്നു.
What's Your Reaction?






