അംബേദ്കര്‍ അയ്യന്‍കാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കട്ടപ്പന നഗരസഭ ഓഫീസ് മാര്‍ച്ച് 22ന് 

അംബേദ്കര്‍ അയ്യന്‍കാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കട്ടപ്പന നഗരസഭ ഓഫീസ് മാര്‍ച്ച് 22ന് 

Apr 10, 2025 - 16:10
Apr 10, 2025 - 16:18
 0
അംബേദ്കര്‍ അയ്യന്‍കാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കട്ടപ്പന നഗരസഭ ഓഫീസ് മാര്‍ച്ച് 22ന് 
This is the title of the web page

ഇടുക്കി: കട്ടപ്പനയിലെ അംബേദ്കര്‍ അയ്യന്‍കാളി സ്മൃതി മണ്ഡപത്തിന്റെ നവീകരണത്തിനെതിരെയുള്ള നഗരസഭ ഭരണസമിതിയുടെ നിലപാടില്‍ അംബേദ്കര്‍ അയ്യന്‍കാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തിന്. 22ന് രാവിലെ 10ന് നഗരസഭ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ചുറ്റുമതില്‍, മേല്‍ക്കൂര തുടങ്ങിയ നവീകരണത്തിനായി 4,95,000 രൂപയാണ് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ അനുവദിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഗുണഭോക്തൃസമിതി മുഖേന നഗരസഭ സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തി. എന്നാല്‍, കഴിഞ്ഞദിവസത്തെ ചര്‍ച്ചയില്‍ നഗരസഭയിലെ മുന്‍ ചെയര്‍മാനും ഭരണകക്ഷിയിലെ ചില കൗണ്‍സിലര്‍മാരും പക്ഷപാതപരമായി പെരുമാറിയതായി ഭാരവാഹികള്‍ ആരോപിച്ചു. ഫണ്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. മഹാന്‍മാരെ അധിക്ഷേപിച്ചവര്‍ ദളിത് സമൂഹത്തോട് മാപ്പുപറയണമെന്നും രാജിവയ്ക്കണമെന്നും ഭാരവഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.എസ്. ശശി, കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ബിനു കേശവന്‍, കെഎസ്എസ് ജില്ലാ സെക്രട്ടറി രാജന്‍ കെ.ആര്‍, രാജു ആഞ്ഞിലിത്തോപ്പില്‍, രാജീവ് രാജു, തങ്കമ്മ രാജു, മോബിന്‍ ജോണി, സുരേഷ് കുത്രപ്പള്ളി, രാജു എ.കെ, ബിജു പൂവത്താനി, സുരേഷ് രാജു, നാരായണന്‍ എം.കെ, ബിജോ പി.ടി, സിദ്ധാര്‍ത്ഥന്‍ എസ്, എം കെ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow