ഓട്ടോറിക്ഷകളില്‍ സ്ഥാപിക്കാനുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സുകളുടെ വിതരണം
ഓട്ടോറിക്ഷകളില്‍ സ്ഥാപിക്കാനുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സുകളുടെ വിതരണം

ഇടുക്കി: കട്ടപ്പന ടൗണിലെ ഓട്ടോറിക്ഷകളില്‍ സ്ഥാപിക്കാനുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സുകളുടെ വിതരണം നടന്നു. ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമം വാലിയുടെയും ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ടൗണിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗതാഗത നിയമങ്ങളെക്കുറിച്ചും, റോഡുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി ഉല്ലാസ് ക്ലാസുകള്‍ നയിച്ചു.
റോഡുകളില്‍ അപകടത്തില്‍പ്പെടുന്നവരെ പലപ്പോഴും ആശുപത്രിയില്‍ എത്തിക്കുന്നത് ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ ഡ്രൈവര്‍മാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫസ്റ്റ് ഏയ്ഡ് ബോക്‌സുകള്‍ നല്‍കുന്നത്. ഫസ്റ്റ് ഏയ്ഡ് ബോക്‌സുകളുടെ ഉപയോഗത്തെക്കുറിച്ച് പാലിയേറ്റീവ് കെയര്‍ സെക്കന്‍ഡറി നേഴ്‌സ് ബിന്‍സി സെബാസ്റ്റ്യന്‍ ബോധവത്ക്കരണം നല്‍കി. പരിപാടിക്ക് ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന കാര്‍ഡമംവാലി പ്രസിഡന്റ് പി എം ഫ്രാന്‍സിസ് എം ജെ എഫ് , സെക്രട്ടറി റെജി പയ്യപ്പള്ളി , റീജന്‍ ചെയര്‍മാന്‍ രാജീവ് ജോര്‍ജ് , ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ടൗണ്‍ പ്രസിഡന്റ് ജോബിന്‍ ജോസ്, ക്യാബിനേറ്റ് മെമ്പര്‍ റെജി കോഴിമല, കാര്‍ഡമം വാലി ട്രഷറര്‍ എം ഡി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






