സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര 20നും 21നും ജില്ലയില്‍
സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര 20നും 21നും ജില്ലയില്‍

ഇടുക്കി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയും പ്രതിപക്ഷനേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര 20, 21 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. 20ന് വൈകിട്ട് നാലിന് തൊടുപുഴയില്‍ സ്വീകരണം നല്‍കും. 21ന് രാവിലെ 9ന് അടിമാലിയില്‍ ജനകീയ സദസ് നടക്കും. ഉച്ചകഴിഞ്ഞ് 2ന് അടിമാലിയിലും വൈകിട്ട് നാലിന് കട്ടപ്പനയിലും സ്വീകരണം നല്‍കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ഇ.എം. ആഗസ്തിയും ജനറല്‍ കണ്‍വീനര്‍ ജോയി വെട്ടിക്കുഴിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന സമ്മേളനത്തില്‍ 15,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. കട്ടപ്പന, നെടുങ്കണ്ടം, പീരുമേട്, ഏലപ്പാറ ബ്ലോക്കുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും ഇടുക്കി ബ്ലോക്കിലെ മരിയാപുരം, വാഴത്തോപ്പ് മണ്ഡലം കമ്മിറ്റികളില്‍ നിന്നുള്ളവരും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ. ജെ. ബെന്നി, തോമസ് മൈക്കിള്‍, സിജു ചക്കുംമൂട്ടില്‍ എന്നിവരും പങ്കെടുത്തു.
What's Your Reaction?






