തെരഞ്ഞെടുപ്പ് ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാകണമെന്ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍
തെരഞ്ഞെടുപ്പ് ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാകണമെന്ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍
ഇടുക്കി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഹരിത പ്രോട്ടോകോള്‍ പാലിച്ചാകണമെന്ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍ ജിന്‍സി ചെറിയാന്‍. പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വിളിച്ചുകൂട്ടിയ വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം. പ്ലാസ്റ്റിക് ഫ്‌ളക്‌സ ഒഴിവാക്കി തുണി കൊണ്ടുള്ള ഫ്‌ളക്‌സ് ഉപയോഗിക്കണം. രാത്രി 10നും രാവിലെ 6നും ഇടയില്‍ അനൗണ്‍സ്‌മെന്റ് സംവിധാനം ഉപയോഗിക്കരുത്. പൊതുസ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകളിലും പോസ്റ്ററുകളോ മറ്റ് ഫളലക്‌സ് ബോര്‍ഡുകളോ പതിക്കരുത്. വോട്ടര്‍മാരുമായി ചിഹ്നംവച്ച വണ്ടിയില്‍ പോളിങ് ബൂത്തിലേക്ക് എത്തരുത്. വോട്ടര്‍ പടിടകയില്‍ പേരുള്ള ആളുകള്‍ വേണം സ്ഥാനാര്‍ഥികളാകാന്‍. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പക്കലും റിട്ടേണിങ് ഓഫീസറുടെ പക്കലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പോളിങ് ബൂത്തില്‍നിന്ന് 200 മീറ്റര്‍ അകലത്തില്‍ വേണം രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍ സ്ഥാപിക്കാന്‍. പ്രശ്‌ന ബാധിത ബൂത്തുകളില്‍ സിസിടിവി സംവിധാനം ഏര്‍പ്പെടുത്തും. സുരക്ഷയ്ക്കായി പൊലീസ് സേനാംഗങ്ങളെ നിയോഗിക്കും. യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി ബിനോയ് പി ടി അധ്യക്ഷനായി.
What's Your Reaction?

