ഇടുക്കി സഹോദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു
ഇടുക്കി സഹോദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു
ഇടുക്കി: ചക്കുപള്ളം മേരിമാതാ സ്‌കൂളില്‍ നടന്നുവന്ന ഇടുക്കി സഹോദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. സമാപന സമ്മേളനം സഹോദയ എക്‌സിക്യൂട്ടീവ് അംഗം സിസ്റ്റര്‍ ജസ്റ്റിന ഉദ്ഘാടനം ചെയ്തു. കുമളി എസ്‌ഐ അനൂപ് എം ജി സമ്മാനദാനം നിര്‍വഹിച്ചു. സീനിയര്‍ വിഭാഗത്തില്‍ കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ഒന്നാം സ്ഥാനവും ചക്കുപള്ളം മേരിമാതാ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ബെസ്റ്റ് ഗോള്‍ കീപ്പറായി കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വൈഷ്ണവ് കെ ഷിജുവും ബെസ്റ്റ് പ്ലെയറായി ചക്കുപള്ളം മേരിമാതാ സ്‌കൂളിലെ റോബി സുനോജും ബെസ്റ്റ് ഡിഫന്‍ഡറായി മേരിമാതാ സ്‌കൂളിലെ ആല്‍ബിന്‍ റോയിയേയും തെരഞ്ഞെടുത്തു. മാനേജര്‍ ഡോ: ഫാ. എബ്രഹാം ഇരുമ്പിനിക്കല്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജോസ് ജെ പുരയിടം, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫ. മാത്യു മുളവേലില്‍, വൈസ് പ്രിന്‍സിപ്പല്‍ നവ്യ എം നാരായണന്‍, പിടിഎ പ്രസിഡന്റ് റിനു ജോണ്‍, എംപിടിഎ പ്രസിഡന്റ് സജിത സിജു, സ്റ്റാഫ് സെക്രട്ടറി അജു ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

