കാഞ്ചിയാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ വയോജന കൂട്ടായ്മ
കാഞ്ചിയാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ വയോജന കൂട്ടായ്മ

ഇടുക്കി: കാഞ്ചിയാര്‍ ആറാം വാര്‍ഡില്‍ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. കാഞ്ചിയാര്‍ ഫാമിലി ഹെല്‍ത്ത് സെന്റെറും, കുടുംബശ്രീയും ചേര്‍ന്ന് സംഘടിപ്പിച്ച യോഗം പഞ്ചായത്തംഗം രമ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. അനുഭവ കരുത്തിന്റെ സൗഹൃദ കൂട്ടായ്മ എന്ന പേരില്‍ നടന്ന പരിപാടിയില്‍ മുതിര്‍ന്ന പൗരന്മാരുടെ അനുഭവം പങ്കുവെക്കുന്നതോടൊപ്പം ആരോഗ്യ ക്ലാസും നടന്നു. വീടുകളില്‍ ഒറ്റക്കിരിക്കുന്ന മാതാപിതാക്കള്‍ക്ക് മാനസിക ഉല്ലാസം നല്‍കുന്ന തരത്തിലാണ് സംഗമം സംഘടിപ്പിച്ചത്.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആരോഗ്യ ബോധവത്കരണം സൈക്കോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ഡിപിന്‍ ജോസഫ് നടത്തി. ചടങ്ങില്‍ വെച്ച് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കാഞ്ചിയാര്‍ ട്രൈബല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കാതറിന്‍ ജന്മയെ ആദരിച്ചു. ചടങ്ങില്‍ കാഞ്ചിയാര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് കുടുംബശ്രീ സെക്രട്ടറി മേരിക്കുട്ടി ജോണി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോസഫ് ,വിജിത, ജിഷ , സുജാത മോഹനന്‍, അമ്പിളി ബിനു, ലതഹരിദാസ്, സുശ്രീലമധു തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






