മാര്‍ച്ച് 22 ലോക ജല ദിനം
മാര്‍ച്ച് 22 ലോക ജല ദിനം

ഇടുക്കി: ഇന്ന് മാര്‍ച്ച് 22 ലോക ജലദിനം. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതക്ക് മനസ്സിലാക്കി കൊടുക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നുവന്നത് 1992-ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന യു.എന്‍. കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്മെന്റിലാണ് (UNCED). ഇതേ തുടര്‍ന്ന് യു.എന്‍. ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു.നഷ്ടമായികൊണ്ടിരിക്കുന്ന ഭൂഗര്‍ഭ ജലത്തെ തിരികെ കൊണ്ടുവരിക എന്നതാണ് 2024 ലോക ജലദിനത്തിന്റെ ആശയം.
What's Your Reaction?






