ഇടുക്കി ജില്ലയെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണം: കേരള കര്‍ഷക യൂണിയന്‍ ജില്ലാ കമ്മിറ്റി

ഇടുക്കി ജില്ലയെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണം: കേരള കര്‍ഷക യൂണിയന്‍ ജില്ലാ കമ്മിറ്റി

May 2, 2024 - 22:18
Jun 29, 2024 - 00:07
 0
ഇടുക്കി ജില്ലയെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണം: കേരള കര്‍ഷക യൂണിയന്‍ ജില്ലാ കമ്മിറ്റി
This is the title of the web page

ഇടുക്കി: ജില്ലയെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ച് കര്‍ഷകരെ സംരക്ഷിക്കണമെന്ന് കേരള കര്‍ഷക യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകര്‍ക്ക് നിലനില്‍ക്കുവാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും നേതാക്കള്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലില്ലാത്ത വിധം കഠിനമായ വരള്‍ച്ചയാണ് ഇടുക്കി ജില്ല നേരിടുന്നത്. ഇത് കാര്‍ഷിക മേഖലയെ തകര്‍ക്കുകയും ഏലം, കുരുമുളക്, കൊക്കോ, ജാതി, കാപ്പി, തെങ്ങ് തുടങ്ങിയ കൃഷികളുടെ നാശത്തിനും കാരണമായി. കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നതോടൊപ്പം തന്നെ ക്ഷീരമേഖലയും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇടുക്കി ജില്ലയെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച് ബാങ്ക് കണ്‍സോഷ്യം വിളിച്ചുചേര്‍ത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവച്ച് കാര്‍ഷിക വായ്പകള്‍ക്ക് രണ്ട് വര്‍ഷം വരെ മൊറട്ടോറിയം പ്രഖ്യാപിക്കുകയും വരള്‍ച്ച മൂലം നശിച്ച കൃഷികള്‍ പുനര്‍ജീവിപ്പിക്കുന്നതിന് പലിശ രഹിത വായ്പകള്‍ ലഭ്യമാക്കുന്നതോടൊപ്പം കൃഷികള്‍ക്ക് സബ്‌സിഡികള്‍ ലഭ്യമാക്കുകയും ചെയ്ത് കര്‍ഷകരെ സംരക്ഷിക്കണമെന്നും കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബിനു ഇലവുംമൂട്ടില്‍, സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളില്‍, ജില്ലാ സെക്രട്ടറി ജയ്‌സണ്‍ അത്തിമൂട്ടില്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ റ്റി.വി. ജോസുകുട്ടി, പി.ജി.പ്രകാശന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow