ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം: എഎപി സമര സന്ദേശ വാഹന റാലി 28ന് കോതമംഗലത്ത്

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം: എഎപി സമര സന്ദേശ വാഹന റാലി 28ന് കോതമംഗലത്ത്

May 22, 2025 - 12:31
 0
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം: എഎപി സമര സന്ദേശ വാഹന റാലി 28ന് കോതമംഗലത്ത്
This is the title of the web page

ഇടുക്കി: ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് രാപ്പകല്‍ സമരത്തോടനുബന്ധിച്ച് നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി കോതമംഗലം, മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റികള്‍ 28ന് സമര സന്ദേശ വാഹന റാലി നടത്തും. ഉച്ചകഴിഞ്ഞ് 3ന് കോതമംഗലം മലയന്‍കീഴ് കവലയില്‍നിന്ന് റാലി ആരംഭിക്കും. പൈങ്ങോട്ടൂരില്‍ നടന്ന ആലോചന യോഗത്തില്‍ ജിബിന്‍ റാത്തപ്പിള്ളിയുടെ അധ്യക്ഷനായി. എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. കെ എ പൗലോസ് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒമ്പത് വര്‍ഷമായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് അനാവശ്യ പരസ്യങ്ങള്‍ക്കായി മാത്രം ഒരോ ജില്ലയിലും ഒന്നരക്കോടി ചെലവാക്കി. പി.എസ്.സി. ചെയര്‍മാന്  അലവന്‍സ് ഉള്‍പ്പെടെ 4 ലക്ഷം രൂപ ശമ്പളമായി വര്‍ധിപ്പിച്ച മുഖ്യമന്ത്രി ആശാവര്‍ക്കമാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. 232 രൂപ മാത്രമാണ് ആശാപ്രവര്‍ത്തകര്‍ക്ക് ദിവസവേതനം. രണ്ടാം പിണറായി സര്‍ക്കാര്‍ 700 രൂപ ദിനംപ്രതി നല്‍കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ജലരേഖയായി മാറിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍, ജില്ലാ സെക്രട്ടറി സുജിത്ത് സുകുമാരന്‍, ട്രഷറര്‍ മുസ്തഫ തോപ്പില്‍, സലിം പറമ്പില്‍, അഡ്വ. ചാള്‍സ് വാട്ടപ്പിള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow