പാതിവില തട്ടിപ്പിനെതിരെ എഎപി നിയമസഭാ മാര്‍ച്ച് നടത്തി
പാതിവില തട്ടിപ്പിനെതിരെ എഎപി നിയമസഭാ മാര്‍ച്ച് നടത്തി
ഇടുക്കി: പാതിവില തട്ടിപ്പിനെതിരെ ആംആദ്മി പാര്‍ട്ടി തിരുവനന്തപുരത്ത് നിയമസഭാ മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വില്‍സന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട,് തൃശൂര്‍, എറണാകുളം ജില്ലകളിലെ 1000ത്തിലേറെ സ്ത്രീകളും കുട്ടികളും പങ്കെടുത്ത മര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തെ പ്രമുഖ രാഷീയ പാര്‍ട്ടിയുടെ നേതാക്കളെല്ലാം തട്ടിപ്പിന്റെ പണം കൈപ്പറ്റിയിട്ട്. അതാണ് ബാങ്ക് അക്കൗണ്ടില്‍ വന്ന പണം എങ്ങോട്ട് മാറ്റിയതെന്ന് ക്രൈംബ്രാഞ്ചിന് പറയാന്‍ സാധിക്കാത്തതും അന്വേക്ഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസുകാരുടെ കുടുബത്തിനും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരം പറയാന്‍ പൊലീസുകാര്‍ തയാറാകണം. ഇതിനെതിരെ ആംആദ്മിപാര്‍ട്ടി മാത്രമാണ് സംസ്ഥാനത്ത് സമരം നടത്തുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി പ്രതിപക്ഷമോ, ബിജെപിയോ സര്‍ക്കാരോ തട്ടിപ്പിനെതിരെ ശബ്ദിക്കുന്നില്ല. ഇരകള്‍ക്ക് നഷ്ടമായ പണം മുഴുവന്‍ ലഭിക്കുന്നതുവരെ സമരം വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും പാതി വിലതട്ടിപ്പ് സംസ്ഥാന ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി അഡ്വ. ബേസില്‍ ജോണ്‍ പറഞ്ഞു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. സെലിന്‍ ഫിലിപ്പ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, ജനറല്‍ സെക്രട്ടറി എ അരുണ്‍, അലി സുജാത്, സെക്രട്ടറി റെനി സ്റ്റീഫന്‍, ട്രഷറാര്‍ മോസസ് മോത്ത, വനത സിംഗ് സംസ്ഥാന പ്രസിഡന്റ് ഡോ. സബീന സി എബ്രഹാം, ജില്ലാ പ്രസിഡന്റ് കെ എ പൗലോസ്, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍, ഷാബാ ബാസി, സുജിത്ത് സുകുമാരന്‍, മുസ്തഫ തോപ്പില്‍, വിജോയി പുളിക്കല്‍, തോമസ് പോള്‍, കെ എം പീറ്റര്‍, ജെറാള്‍ഡ്, ജിബിന്‍ റാത്തപ്പിള്ളി, ബീത്തു വര്‍ഗീസ്, അബുബക്കര്‍, സിബി ആന്റണി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

