ലബ്ബക്കട ജെപിഎം കോളേജില്‍ പി ജി വിദ്യാര്‍ഥികളുടെ ബിരുദദാനം നടത്തി
ലബ്ബക്കട ജെപിഎം കോളേജില്‍ പി ജി വിദ്യാര്‍ഥികളുടെ ബിരുദദാനം നടത്തി
ഇടുക്കി: ലബ്ബക്കട ജെപിഎം കോളേജിലെ പി ജി വിദ്യാര്‍ഥികളുടെ ബിരുദാനചടങ്ങ് നടത്തി. കാലിക്കറ്റ് സര്‍വലകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളറും പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലുമായ ഡോ. വി വി ജോര്‍ജുകുട്ടി ഉദ്ഘാടനം ചെയ്തു. സ്‌കോളര്‍ഷിപ്പുകളോടെ വിദേശപഠനം നേടിയെടുക്കണമെന്നും റിസേര്‍ച്ച്, സിവില്‍ സര്‍വീസ് മേഖലകളില്‍ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് അധ്യക്ഷനായി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി. മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ട്രീസാ ജോസഫ്, ബി എഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോണി എസ്. റോബര്‍ട്ട്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി രേഷ്മ എലിസബത്ത്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ടിജി ടോം, കൊമേഴ്‌സ് വിഭാഗം മേധാവി ലഫ്. സജീവ് തോമസ്, അധ്യാപിക ദിവ്യാമോള്‍ ജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

