ലഹരി ഉപയോഗത്തിനെതിരെ തങ്കമണി സ്‌കൂളില്‍ കൂട്ടയോട്ടം
ലഹരി ഉപയോഗത്തിനെതിരെ തങ്കമണി സ്‌കൂളില്‍ കൂട്ടയോട്ടം

ഇടുക്കി: ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. എന്‍.സി.സി കേഡറ്റുകളുടെ നേതൃത്വത്തില്‍ നടന്ന കൂട്ടയോട്ടം തങ്കമണി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍ എം.ഡി ഫ്‌ലാഗ് ഓഫ് ചെയ്തു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി റാലി, തെരുവുനാടകങ്ങള്‍, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ പോസ്റ്റര്‍ മത്സരങ്ങള്‍, കൂട്ടയോട്ടം, ലഹരി വിരുദ്ധ സെമിനാറുകള്‍ തുടങ്ങിവയാണ് നടപ്പിലാക്കുന്നത്.
നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് എന്ന വിഷയത്തെക്കുറിച്ച് വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡിജോദാസ് ക്ലാസ് നയിച്ചു.കേരള സര്‍ക്കാര്‍ എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ കരുതല്‍, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായുമുള്ള കൈപ്പുസ്തകം സീനിയര്‍ അസിസ്റ്റന്റ് ബിജു തോമസിനും, കുട്ടികള്‍ക്കായി തയ്യാറാക്കിയ കവചം കൈപ്പുസ്തകം സ്‌കൂള്‍ ചെയര്‍മാന്‍ ആഷിഷ് സോജനും എക്‌സൈസ് ഓഫീസര്‍ ബിനു ജോസഫ് കൈമാറി. എന്‍സിസി കേഡറ്റുകളായ അലോണ മരിയ, അബിന്‍ സുനീഷ്,അനുഗ്രഹ് ബിജോ, ബ്രിട്ടോ ബെന്നി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






