പുല്ലുമേട്ടിലെ കൃഷിയിടങ്ങളില്‍ നിരോധിത കീടനാശിനിക്കുപ്പികള്‍ തള്ളുന്നതായി പരാതി
പുല്ലുമേട്ടിലെ കൃഷിയിടങ്ങളില്‍ നിരോധിത കീടനാശിനിക്കുപ്പികള്‍ തള്ളുന്നതായി പരാതി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പുല്ലുമേട്ടിലെ കൃഷിയിടങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ നിരോധിത കീടനാശിനി കുപ്പികള്‍ ചാക്കില്‍ക്കെട്ടി തള്ളുന്നതായി പരാതി. രാത്രിയുടെ മറവില്‍ തള്ളുന്ന കീടനാശിനികളില്‍ ഏറെയും കാലാവധി കഴിഞ്ഞതും നിരോധിച്ചവയുമാണ്. കൂടാതെ ഇവയില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം പ്രദേശവാസികള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
What's Your Reaction?






