ഉപ്പുതറ പത്തേക്കറില്‍ തേയിലത്തോട്ടത്തില്‍ കാട്ടുതീ
ഉപ്പുതറ പത്തേക്കറില്‍ തേയിലത്തോട്ടത്തില്‍ കാട്ടുതീ

ഇടുക്കി: ഉപ്പുതറ പത്തേക്കര്‍ പണ്ടാരം പാലത്തിന് സമീപം കാട്ടുതീ. പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടത്തിലാണ് അഗ്നിബാധ. പണ്ടാരം പാലം പൊളിഞ്ഞുകിടക്കുന്നതിനാല്‍ ഫയര്‍ഫോഴ്‌സിന് ഇവിടേയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച ഉച്ചയോടെയാണ് വന്‍ തീപിടുത്തം ഉണ്ടായത്. പൂട്ടിപ്പോയ പീരുമേട് തേയില ഫാക്ടറിയുടെ കാടുകയറിയ ഭാഗത്തെ തേയിലച്ചെടികളില്‍ അതിവേഗം തീ പടര്‍ന്നുപിടിക്കുകയായിരുന്നു. വന്‍തോതില്‍ പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ ഉടന്‍തന്നെ കട്ടപ്പന ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ടി യേശുദാസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പാലം തകര്‍ന്നുകിടക്കുന്നതിനാല്‍ ഇവിടേയ്ക്ക് എത്താന്‍ സാധിക്കാത്തത് തിരിച്ചടിയായി. തുടര്‍ന്ന് ഫയര്‍ ബീറ്റുകള്‍ ഉപയോഗിച്ചാണ് തീ കെടുത്തിയത്
What's Your Reaction?






