സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി വളകോട് കല്ലാറ്റുപാറ: ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി ഉപ്പുതറ പഞ്ചായത്ത്
സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി വളകോട് കല്ലാറ്റുപാറ: ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി ഉപ്പുതറ പഞ്ചായത്ത്

ഇടുക്കി: ഉപ്പുതറ വളകോട്ടിലെ കല്ലാറ്റുപാറയില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി ഒരുങ്ങുന്നു. നിരവധി സഞ്ചാരികള്‍ എത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യമൊരുക്കാന്‍ പഞ്ചായത്ത് ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. 2025 ഓടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തിടെയാണ് കല്ലാറ്റുപാറ സന്ദര്‍ശകരുടെ ഇഷ്ട ഇടമായി മാറിയത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങളിലൂടെ ഇവിടം ശ്രദ്ധയാകര്‍ഷിച്ചതോടെ വാഗമണ്ണിലെത്തുന്ന എത്തുന്ന വിനോദസഞ്ചാരികള്‍ കല്ലാറ്റുപാറയിലും എത്തിത്തുടങ്ങി. ടേക്ക് എ ബ്രേക്കിനൊപ്പം മാലിന്യം സംസ്‌കരിക്കാന്‍ ബോട്ടില്‍ ബൂത്ത് സൗകര്യവും ഒരുക്കും. മഴക്കാലമാകുന്നതോടെ വനത്തില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം കാണാന്‍ നിരവധി പേര്‍ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷ. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുന്നതോടെ പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഇവിടം മാറും.
What's Your Reaction?






