മുരിക്കാട്ടുകുടി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം
മുരിക്കാട്ടുകുടി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം

ഇടുക്കി: കാഞ്ചിയാര്‍ മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണവും നടന്നു. കട്ടപ്പന അസിസ്റ്റന്റ് എക്‌സൈസ് ഓഫീസര്‍ മനോജ് സെബാസ്റ്റ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞയും വിദ്യാര്‍ഥികള്‍ക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു. ജൂണ്‍ 26 ആം തീയതി മുതല്‍ ജൂലൈ 1 വരെയുള്ള ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ക്വിസ് കോമ്പറ്റീഷന്‍, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഫ്‌ളാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശ റാലി എന്നിവ സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ അസിസ്റ്റന്റ് ഹെഡ്മാസ്റ്റര്‍ ഓമന പി. എസ് , കട്ടപ്പന എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ സജിമോന്‍ രാജപ്പന്‍ ,ലഹരി ജാഗ്രത സമൃദ്ധി കോഡിനേറ്റര്‍ ചാന്ദിനി നായര്‍ , പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണ, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ലീഡര്‍ ആദിത്യ സാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






