അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ പോത്ത് കുട്ടികളെ വിതരണം ചെയ്തു
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ പോത്ത് കുട്ടികളെ വിതരണം ചെയ്തു

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് പോത്ത് കുട്ടികളെ വിതരണം ചെയ്തു. പ്രസിഡന്റ് ജയമോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിഹിതമായ 4 ,40000 രൂപയും ഗുണഭോക്തൃവിഹിതമായ 4,40000 രൂപയും എസ്. ഇ വിഭാഗത്തിലെ 2 ലക്ഷം രൂപയും ചെലവഴിച്ചാണ് പോത്ത് കുട്ടികളെ വിതരണം ചെയ്തത്. ഒരുഉപഭോക്താവിന് 16000 രൂപ നിരക്കിലാണ് പോത്ത് കുട്ടികളെ നല്‍കിയത്. വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ അധ്യക്ഷനായി. വെറ്റിനറി ഡോ. അഖില്‍ രാജ്, ലൈവ് സ്റ്റോര്‍ ഇന്‍സ്‌പെക്ടര്‍ റീജാ വി നാഥ്, സിന്ധു സി പി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






