ഗ്യാസില്ല: കട്ടപ്പനയില്‍ തട്ടുകടകള്‍ പൂട്ടി
ഗ്യാസില്ല: കട്ടപ്പനയില്‍ തട്ടുകടകള്‍ പൂട്ടി
ഇടുക്കി: ഗ്യാസിന്റെ ലഭ്യത കുറവ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഹൈറേഞ്ചിലെ തട്ടുകടകളെയാണ്. കട്ടപ്പന നഗരത്തില്‍ 10 തട്ടുകടകളാണുള്ളത്. ഇതില്‍ പകുതിയും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് വളരെ ചെറിയ വരുമാനമാണ് തട്ടുകടകളില്‍ ലഭ്യമാകുന്നത്. ഈ ചെറിയ വരുമാനത്തില്‍ നിരവധി കുടുംബങ്ങളും ഉപജീവനം നടത്തുന്നു. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ ഇവരുടെ നിത്യജീവിതവും പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഇടപെടല്‍ നടത്താന്‍ ബാധ്യസ്ഥനായ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് യാതൊരുവിധ ഇടപെടലും നടത്തുന്നില്ലെന്ന് നഗരസഭാ കൗണ്‍സിലര്‍ ഷാജി കൂത്തോടി ആരോപിച്ചു. കട്ടപ്പന ഇടുക്കികവല, സെന്‍ട്രല്‍ ജങ്ഷന്‍, തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം രാത്രികാലങ്ങളില്‍ തട്ടുകടുകള്‍ സജീവമായിരുന്നു. തട്ടുകടകള്‍ പൂട്ടിയതോടെ രാത്രി 9ഓടെ തന്നെ നഗരം ശൂന്യമാകുന്ന അവസ്ഥയാണ്. തട്ടുകടകളില്‍നിന്ന് മാത്രം ആഹാരം കഴിക്കുന്ന നിരവധി ആളുകളും നഗരത്തില്‍ ഉണ്ടായിരുന്നു. തട്ടുകടകള്‍ അടച്ചതോടെ ഇവര്‍ക്കും വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. എംപി വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വിവിധ സംഘടനകള്‍.
What's Your Reaction?