വേനല്‍ കനക്കുന്നു: വണ്ടിപ്പെരിയാര്‍ തങ്കമലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
വേനല്‍ കനക്കുന്നു: വണ്ടിപ്പെരിയാര്‍ തങ്കമലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
ഇടുക്കി: വേനല്‍ കനത്തതോടെ വണ്ടിപ്പെരിയാര്‍ തങ്കമല അംബേദ്കര്‍ നഗര്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. 1000 മുതല്‍ 5000 രൂപവരെ നല്‍കി കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി ആഴ്ചയില്‍ രണ്ട് ദിവസം 1200 രൂപ മുടക്കി കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ്. പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും 200 കുടുംബങ്ങളെ അണിനിരത്തി കാലിക്കുടവുമായി പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇതേസമയം പഞ്ചായത്ത് കുടിവെള്ള പ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും താല്‍ക്കാലികമായി നടത്തുന്ന കുടിവെള്ള വിതരണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായും പ്രസിഡന്റ് പറഞ്ഞു.
What's Your Reaction?