കട്ടപ്പന വൈഎംസിഎ കുടുംബസംഗമവും വയോക്ഷേമം പദ്ധതി ഉദ്ഘാടനവും 5ന്
കട്ടപ്പന വൈഎംസിഎ കുടുംബസംഗമവും വയോക്ഷേമം പദ്ധതി ഉദ്ഘാടനവും 5ന്
ഇടുക്കി: കട്ടപ്പന വൈഎംസിഎ കുടുംബസംഗമവും വയോക്ഷേമം പബ്ലിക് റിലേഷന്‍ പദ്ധതി ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 5ന് വൈകിട്ട് 4ന് വൈഎംസിഎ ഹാളില്‍ നടക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ ജെ ജോസഫ് അധ്യക്ഷനാകും. വയോക്ഷേമം പദ്ധതി നാഷണല്‍ റൂറല്‍ വൈഎംസിഎ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് ഉദ്ഘാടനംചെയ്യും. ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് നാഷണല്‍ സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പ്രകാശ് പി തോമസ് നേതൃത്വം നല്‍കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും അക്കാദമിക് മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെയും നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അനുമോദിക്കും. പുതിയ പ്രസിഡന്റായി സല്‍ജു ജോസഫ് ചുമതലയേല്‍ക്കും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നോമിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജുകുട്ടി പൗലോസ് നേതൃത്വം നല്‍കും. നാഷണല്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് റിസോഴ്‌സ് മൊബൈലൈസേഷന്‍ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം യു സി തോമസ്, റവ. സതീഷ് വില്‍സണ്‍, റവ. ഫാ. ജിതിന്‍ വര്‍ഗീസ്, ഷെമില്‍ എം എ, പി ഡി തോമസ്, ടോമി ഫിലിപ്പ് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ് ജേക്കബ്, കെ ജെ ജോസഫ്, സല്‍ജു ജോസഫ്, പി എം ജോസഫ്, ലാല്‍ പീറ്റര്‍, ടോമി ഫിലിപ്പ്, സിറില്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?