തങ്കമണി-ഇരുകൂട്ടി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം
തങ്കമണി-ഇരുകൂട്ടി റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം
ഇടുക്കി: തങ്കമണി-ഇരുകൂട്ടി റോഡില്‍ ആയല്ലിക്കുന്നേല്‍ പടിക്കുസമീപം റോഡ് സൈഡിലെ മണ്‍തിട്ട ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. മണ്ണിനോടൊപ്പംനിന്നിരുന്ന ഇല്ലിക്കൂട്ടം വൈദ്യുതി ലൈനില്‍ പതിച്ച് രണ്ട് പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭയില്‍ ജനങ്ങള്‍ പരാതി ഉന്നയിച്ച് നടപടികള്‍ക്കായി കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ മണ്ണ് കുതിര്‍ന്ന് മണ്‍തിട്ടയും ഇല്ലിക്കൂട്ടവും റോഡിലേക്ക് പതിക്കുന്നത്. ഈ സമയം റോഡില്‍ വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഉടന്‍തന്നെ പഞ്ചായത്തിലും കെഎസ്ഇബിയിലും നാട്ടുകാര്‍ വിവരമറിയിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരിയിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയംഗങ്ങള്‍ സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം ഗതാഗതം പുനഃസ്ഥാപിക്കാനും വീണ്ടും അപകട ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാനുമുള്ള ക്രമീകരണങ്ങളും നടത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങളുടെ ഒപ്പം നിന്ന് വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
What's Your Reaction?