കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം വാര്‍ഷിക പദ്ധതി 2025-26 വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യം, കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, കലാ-സാംസ്‌കാരികം, പൊതുമരമാത്ത്, ജൈവ വൈവിദ്യ മാനേജ്‌മെന്റ്, കാലാവസ്ഥ വ്യതിയാനം, പൊതുഭരണവും ധനകാര്യവും, കൃഷി, മൃഗസംരക്ഷണവും ക്ഷീര വികസനവും, പ്രദേശിക സമ്പാത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യ നീതി, ജെന്‍ഡറും വികസനവും കുട്ടികളുടെ വികസനവും, പട്ടികജാതി വികസനം, പട്ടിക വര്‍ഗ വികസനം, ആരോഗ്യം എന്നീ വിഷയങ്ങളില്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് കുസുമം സതീഷ് അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ലാലാച്ചന്‍ വെള്ളക്കട, വികസന കാര്യ സ്റ്റന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സബിത ബിനു, ജോയിന്റ് ബിഡിഒ സജി, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ തോമസ്, സിബി കെ ജി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






