സി.എസ്.ഡി.എസ്. സംസ്ഥാന നേതൃസംഗമം കട്ടപ്പനയില്‍ നടത്തി
സി.എസ്.ഡി.എസ്. സംസ്ഥാന നേതൃസംഗമം കട്ടപ്പനയില്‍ നടത്തി
ഇടുക്കി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വരേണ്യവര്‍ഗ സംസ്‌കാരത്തിന്റെ ഭാഗമായി മാറുകയാണെന്ന് സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്. സിഎസ്ഡിഎസ് സംസ്ഥാന നേതൃസംഗമം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോഴും ദളിത് വിഭാഗം സമൂഹത്തിന്റെ പിന്നിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വരേണ്യ വര്‍ഗ്ഗത്തിന്റെ ഭാഗമായി മാറുന്നതിന്റെ ഉദ്ദാഹരണം നിയമസഭയില്‍ തന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബി ആര്‍ അംബേദ്കറുടെ 134-ാം ജന്മദിനം ഏപ്രില്‍ 12 മുതല്‍ 14 വരെ കോട്ടയത്ത് ആഘോഷിക്കും. പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ജന്മദിന ഘോഷയാത്ര നടത്തും. ജന്മദിന ഘോഷയാത്ര അംബേദ്കറേയും ഇന്ത്യന്‍ ഭരണഘടനയെയും അവഹേളിച്ചവര്‍ക്കുള്ള മറുപടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ട്രഷറര്‍ പ്രവീണ്‍ ജെയിംസ് ചെയര്‍മാനായി സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ കെ തങ്കപ്പന്‍ അധ്യക്ഷനായി. ട്രഷറര്‍ പ്രവീണ്‍ ജെയിംസ്, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, വിനു ബേബി, എം സി ചന്ദ്രബോസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലയിലെ വിവിധ താലൂക്ക് കമ്മിറ്റികളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?