വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് കട്ടപ്പനയില്‍ ഉജ്ജ്വല സ്വീകരണം: വ്യാപാരി വ്യവസായി സമിതിക്ക് ജനപിന്തുണയേറുന്നു: ഇ എസ് ബിജു
വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് കട്ടപ്പനയില്‍ ഉജ്ജ്വല സ്വീകരണം: വ്യാപാരി വ്യവസായി സമിതിക്ക് ജനപിന്തുണയേറുന്നു: ഇ എസ് ബിജു

ഇടുക്കി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിക്ക് പൊതുസമൂഹത്തില്‍നിന്ന് വലിയ ജനപിന്തുണ ലഭിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറിയും ജാഥ ക്യാപ്റ്റനുമായ ഇ എസ് ബിജു. സമിതിയുടെ വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് കട്ടപ്പനയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതിയുടെ വര്‍ധിച്ച ജനപിന്തുണ ഞങ്ങളുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന തിരിച്ചറിവില്‍ എല്ലാവിഭാഗം ജനങ്ങളും ജാഥയെ സ്വീകരിച്ച് മുദ്രാവാക്യം ഏറ്റെടുക്കുന്നു. തൊഴിലാളികള്‍, കര്‍ഷകര്‍, ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ ജാഥയുടെ ഭാഗമാകുന്നു. ഓരോ മേഖലകളിലെയും പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്തും സംവദിച്ചുമാണ് ജാഥ മുന്നോട്ടുപോകുന്നത്. ഇടുക്കിയില്‍ ഭൂവിഷയം, ടൂറിസ വികസനം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗ ശല്യം തുടങ്ങിയവയാണ് ആളുകള്‍ ചൂണ്ടിക്കാട്ടിയത്. കൂടാതെ, ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെ നേരിടുന്ന പ്രശ്നങ്ങള്‍, വന്യജീവി ശല്യത്തെ തുടര്‍ന്ന് കച്ചവടക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയവയും പരിഹരിക്കപ്പെടണമെന്നും ഇ എസ് ബിജു പറഞ്ഞു.
ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ അധ്യക്ഷനായി. വൈസ് ക്യാപ്റ്റന്‍ വി ഗോപിനാഥ്, മാനേജര്‍ എസ് ദിനേഷ്, അംഗങ്ങളായ കെ എം ലെനിന്‍, വി പാപ്പച്ചന്‍, എം പി അബ്ദുള്‍ ഗഫൂര്‍, മില്‍ട്ടണ്‍ ജെ തലക്കോട്ടൂര്‍, ആര്‍ രാധാകൃഷ്ണന്‍, സീനത്ത് ഇസ്മയില്‍, ജില്ലാ ട്രഷറര്‍ നൗഷാദ് ആലുംമൂട്ടില്‍, വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, പി ബി ഷാജി, ടോമി ജോര്‍ജ്, കെ പി സുമോദ്, പൊന്നമ്മ സുഗതന്‍, കെ എന്‍ ബിനു, കെ എന്‍ വിനീഷ്‌കുമാര്‍, ഫൈസല്‍ ജാഫര്‍, സമിതി ഭാരവാഹികളായ ജി എസ് ഷിനോജ്, എം ആര്‍ അയ്യപ്പന്‍കുട്ടി, ആല്‍വിന്‍ തോമസ്, പി ജെ കുഞ്ഞുമോന്‍, ശോഭന അപ്പു, പി ബി സുരേഷ് കുമാര്‍, പി എം ഷെഫീക്ക്, എ വി രജീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






