കെഎസ്ബിഎ ജില്ലാ സമ്മേളനം കട്ടപ്പനയില്‍
കെഎസ്ബിഎ ജില്ലാ സമ്മേളനം കട്ടപ്പനയില്‍

ഇടുക്കി: ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന ടൗണ്‍ ഹാള്‍ പരിസരത്തുനിന്നാരംഭിച്ച പ്രകടനം എസ്എന്‍ഡിപി യോഗം ഓഡിറ്റോറിയത്തില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് അമീര്‍ തൊടുപുഴ പതാക ഉയര്‍ത്തി. സംസ്ഥാന സംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം, ബിനാമി കടകള്‍ നിയന്ത്രിക്കണം, കടകളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ മുടി ഉള്‍പ്പെടുത്തി മാലിന്യം ശേഖരിച്ച് സംസ്‌കരിക്കണം എന്നീ കാര്യങ്ങള്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ അംഗങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീര്‍ തൊടുപുഴ അധ്യക്ഷനായി. ആര്‍ ഷിബു, പി വി തമ്പി അജി രാജാക്കാട്, മനോജ് കെ പി, ഷിബു എന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.വി.തമ്പി(പ്രസിഡന്റ്), അമീര്‍ തൊടുപുഴ (സെക്രട്ടറി), മനോജ് കെ പി (ട്രെഷര്‍), മനീഷ് ചേറ്റുകുഴി, വിനോദ് കമ്പനിയാന്‍, ടി ജി. സുകുമാരന്‍(വൈസ് പ്രസിഡന്റുമാര്‍), ഷിബു എന്‍ പി, ഉണ്ണി ഉത്രം, അജയന്‍ രാജാക്കാട് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
What's Your Reaction?






