കഞ്ഞിക്കുഴി ശ്രീനാരായണ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കഞ്ഞിക്കുഴി ശ്രീനാരായണ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: കഞ്ഞിക്കുഴി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മനേജര്‍ ബിജു മാധവന്‍ അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപകരായ പ്രകാശ് ടി കെ, ദീപാ രാഘവന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഹെഡ്മാസ്റ്റര്‍ മിനി ഗംഗാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വ്യാപാരി വ്യവസായി കഞ്ഞിക്കുഴി യൂണിറ്റ് പ്രസിഡന്റ് സിബി ആര്‍ക്കാട്ട്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജി ജോസഫ്, എസ്എന്‍വിഎച്ച്എസ് പ്രിന്‍സിപ്പല്‍ ബൈജു എം.ബി, എസ്എന്‍യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അപര്‍ണ കെ.എസ്, കലേഷ് രാജു, എസ്എന്‍ഡിപി ശാഖായോഗം ചെയര്‍മാന്‍ ചന്ദ്രന്‍കുട്ടി പൊങ്ങന്‍ പാറയില്‍, പി.ടി.എ. പ്രസിഡന്റ് മനേഷ് കുടിക്കയത്ത്, എംപിടിഎ പ്രസിഡന്റ് മിനി ജംയിസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?






