വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് ചെറുതോണിയില്‍ സ്വീകരണം
വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് ചെറുതോണിയില്‍ സ്വീകരണം

ഇടുക്കി: കേരള വ്യാപാരി വ്യവസായ സമിതി നയിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് ചെറുതോണിയില്‍ സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ബിജു ക്യാപ്റ്റനായിട്ടുള്ള ജാഥ ജനുവരി 13ന് കാസര്‍ഗോഡ് നിന്നാണ് ആരംഭിച്ചത്. ചെറുതോണി ഫെഡറല്‍ ബാങ്ക് പരിസരത്തുനിന്നാരംഭിച്ച പൊതുപ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജോസ് വര്‍ഗീസ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ ഇ.എസ്.ബിജു സ്വീകരണ യോഗത്തിന് നന്ദി അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ജാഥ അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. റോജി പോള്‍, ബി.പി.എസ്. ഇബ്രാഹിം കുട്ടി, ബിജു മട്ടയ്ക്കല്‍, എ.തങ്ങള്‍ കുട്ടി, ലെനിന്‍ ഇപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡോ: ബില്‍ജാ ബിജുവിനെ മൊമെന്റോ നല്‍കി ആദരിച്ചു.
What's Your Reaction?






