കട്ടപ്പന തണലിടം ഓപ്പണ്‍ പാര്‍ക്കിന്റെ പദ്ധതി രൂപരേഖയ്ക്ക് നഗരസഭ കൗണ്‍സിലിന്റെ അംഗീകാരം: വിയോജിച്ച് എല്‍ഡിഎഫും ബിജെപിയും

കട്ടപ്പന തണലിടം ഓപ്പണ്‍ പാര്‍ക്കിന്റെ പദ്ധതി രൂപരേഖയ്ക്ക് നഗരസഭ കൗണ്‍സിലിന്റെ അംഗീകാരം: വിയോജിച്ച് എല്‍ഡിഎഫും ബിജെപിയും

May 7, 2025 - 14:03
May 7, 2025 - 17:05
 0
കട്ടപ്പന തണലിടം ഓപ്പണ്‍ പാര്‍ക്കിന്റെ പദ്ധതി രൂപരേഖയ്ക്ക് നഗരസഭ കൗണ്‍സിലിന്റെ അംഗീകാരം: വിയോജിച്ച് എല്‍ഡിഎഫും ബിജെപിയും
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ ഓപ്പണ്‍ പാര്‍ക്ക് നിര്‍മക്കുന്നതിനായി തയാറാക്കിയ ഡിപിആറിന് കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം. സംഭവത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍  വിയോജിപ്പുമായി രംഗത്തുവന്നു. 53 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കട്ടപ്പന-ഇടുക്കി കവല ബൈപ്പാസ് റോഡില്‍നിന്ന്  മലയോര  ഹൈവേയിലേക്ക് ടൗണ്‍ഹാളിന് സമീപത്തുകൂടിയുള്ള പാതയിലാണ് തണലിടം പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പാതയില്‍ നിരപ്പായ പ്രദേശത്തിന്റെ ഇരുവശങ്ങളും കെട്ടിയെടുക്കും, ഇതിനായിട്ടുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കെട്ടിയെടുക്കുന്ന സ്ഥലത്ത് ഇന്റര്‍ലോക്ക് വിരിക്കും. തുടര്‍ന്ന് ഓപ്പണ്‍ ജിം, ആളുകള്‍ക്ക് ഇരിക്കുന്നതിനുള്ള ബെഞ്ച്, നടപ്പാത, വഴിവിളക്കുകള്‍ , താല്‍കാലിക കോഫി ഷോപ്പ്  എന്നിവ നിര്‍മിക്കും. ഹൗസിങ് ബോര്‍ഡിന്റെ സ്ഥലത്തിന് തടസമുണ്ടാകാത്ത രീതിയിലാണ് നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്  കൗണ്‍സിലര്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. ഈ ഭരണസമിതി ചുമതല ഏറ്റപ്പോള്‍ മുതല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പദ്ധതിയാണിത്. പദ്ധതിക്കായി ഭൂമി കണ്ടെത്താതെയാണ്  ഡിപിആര്‍ അടക്കം തയാറാക്കി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. ഹൗസിങ് ബോര്‍ഡ് വക സ്ഥലത്ത് ബോര്‍ഡിന്റെ അനുമതി വാങ്ങിയശേഷം മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ പാടുള്ളുവെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറയുന്നു. നിയമപരമല്ലാത്ത രീതിയില്‍ പദ്ധതി നടപ്പിലാക്കാനാണ് നഗരസഭ ഭരണപക്ഷത്തിന്റെ തീരുമാനമെന്നാണ് ബിജെപി കൗണ്‍സിലര്‍മാരുടെ ആരോപണം. ആസ്തിയില്‍ ഇല്ലാത്ത സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് പണം ദുര്‍വിനിയോഗം ചെയ്യാനുള്ള ശ്രമമാണെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറയുന്നു. ബൈപ്പാസ് റോഡില്‍ പദ്ധതി നടപ്പിലാക്കുന്നതിനായുള്ള ഡിപിആര്‍  കൗണ്‍സില്‍ യോഗം അംഗീകരിച്ചു.  ഭരണ പ്രതിപക്ഷങ്ങള്‍ വിഷയത്തില്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോഴും കട്ടപ്പനയില്‍ ഒരു വിശ്രമകേന്ദ്രം എന്നത് വര്‍ഷങ്ങളായുള്ള പൊതുജനങ്ങളുടെ സ്വപ്നമാണ്. പലപ്പോഴും  വഴിയോരങ്ങളിലെ മരച്ചുവടുകളാണ് ആളുകള്‍ വിശ്രമത്തിനായി തെരഞ്ഞെടുക്കുന്നത്.  കുറ്റമറ്റ രീതിയില്‍ കട്ടപ്പന നഗരത്തില്‍ തണലിടം പദ്ധതി നടപ്പിലാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം .

What's Your Reaction?

like

dislike

love

funny

angry

sad

wow