ഇരട്ടയാറിൽ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ: ദുരൂഹത
ഇരട്ടയാറിൽ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ: ദുരൂഹത

ഇടുക്കി:ഇരട്ടയാറിൽ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് പെൺകുട്ടിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭസ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ആത്മഹത്യയും കൊലപാതകവും തള്ളിക്കളയാൻ കഴിയില്ലെന്ന് പൊലീസ്. കഴുത്തിൽ വള്ളി ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കൂടാതെ അച്ഛനും അമ്മയും സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നതെങ്കിലും രാവിലെയാണ് ഇവർ പെൺകുട്ടി മരിച്ച വിവരം അറിയുന്നത്.
പ്രതികൂല കാലവസ്ഥ പരിശോധനക്ക് തിരിച്ചടിയായി. ഇടുക്കി എസ് പി വിഷ്ണു പ്രദീപ് ടി കെ സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി. കട്ടപ്പനയിലെയും ഇടുക്കിയിലെയും ഡിവൈഎസ്പിമാരായ പി വി ബേബി, കെ ആർ ബിജു,കട്ടപ്പന സിഐ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വോഷണം പുരോഗമിക്കുന്നത്. സമീപത്തെ സീസി ടി വി ദ്യശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇടുക്കിയിൽ നിന്ന് ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.എം എം മണി എം എൽ എ , ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻ്റ് ജിഷ ഷാജി , സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
What's Your Reaction?






