ഉപ്പുതറയില്‍ ജീവനൊടുക്കിയ നാലംഗ കുടുംബത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു

ഉപ്പുതറയില്‍ ജീവനൊടുക്കിയ നാലംഗ കുടുംബത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു

Apr 11, 2025 - 13:13
 0
ഉപ്പുതറയില്‍ ജീവനൊടുക്കിയ നാലംഗ കുടുംബത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു
This is the title of the web page

ഇടുക്കി: കടബാധ്യതയെ തുടര്‍ന്ന് ഉപ്പുതറ ഒമ്പതേക്കറില്‍ ജീവനൊടുക്കിയ നാലംഗ കുടുംബത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുരോഗമിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഒമ്പതേക്കറിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഉപ്പുതറ ഒന്‍പതേക്കര്‍ എം.സി കവലയ്ക്കു സമീപം പട്ടത്തമ്പലം സജീവ് മോഹനന്‍(36), ഭാര്യ രേഷ്മ(25), മക്കളായ ദേവന്‍(5), ദിയ(4) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow