വേനല്‍ ചൂടകറ്റാന്‍ ഹൈറേഞ്ചില്‍ പഴ വിപണി സജീവം
വേനല്‍ ചൂടകറ്റാന്‍ ഹൈറേഞ്ചില്‍ പഴ വിപണി സജീവം

ഇടുക്കി: വേനല്‍ കനത്തതോടെ ഹൈറേഞ്ചില്‍ പഴ വിപണി സജീവമായി. തണ്ണിമത്തനും ഓറഞ്ചും മുന്തിരിയും ആപ്പിളുമുള്‍പ്പെടെ എല്ലാവിധ പഴവര്‍ഗങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. തണ്ണിമത്തന്‍ തന്നെ 4 വ്യത്യസ്ത ഇനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇറാന്‍ ആപ്പിളാണ് വിപണിയിലേക്കിപ്പോള്‍ കൂടുതലായി എത്തുന്നത്. വൈകുന്നേരങ്ങളിലാണ് പഴ വിപണി കൂടുതല്‍ സജീവമാകുന്നത്. മഴക്കാലങ്ങളില്‍ റമ്പൂട്ടാനും മാങ്ങയുമടക്കമുള്ള പഴവര്‍ഗങ്ങളാണ് കൂടുതലായി വില്‍പ്പന നടക്കുന്നത്. എന്നാല്‍ വേനല്‍ക്കാലമെത്തുന്നതോടെ എല്ലാത്തരം പഴ വര്‍ഗങ്ങള്‍ക്കും ആവശ്യക്കാര്‍ വര്‍ധിക്കും. ദാഹമകറ്റുന്നതിനും ആരോഗ്യ സംരക്ഷണത്തിനും ഉത്തമ മാര്‍ഗമായി ആളുകള്‍ പഴ വര്‍ഗങ്ങളെ കാണുന്നു. ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെങ്കിലും വിപണിയില്‍ വില വര്‍ധിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.
What's Your Reaction?






