കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ് കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം: ഡീന്‍ കുര്യാക്കോസ് എം.പി
കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ് കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം: ഡീന്‍ കുര്യാക്കോസ് എം.പി

ഇടുക്കി: കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങ് കേസില്‍ പ്രതികളായവരുടെ പേരില്‍ പരാമവധി ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. റാഗിങ്ങിനിരയായ ഗ്ലെന്‍ മേരി സ്വദേശിയായ വിദ്യാര്‍ഥിയുടെ വീട്ടില്‍ എം.പി. സന്ദര്‍ശനം നടത്തി. കുടുംബത്തിനാവശ്യമായ നിയമ സഹായത്തിന് പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജെബി മേത്തര്‍ എം.പി., ഐഎന്‍ടിയുസി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.കെ. രാജന്‍, കോണ്‍ഗ്രസ് പീരുമേട് മണ്ഡലം പ്രസിഡന്റ് കെ. രാജന്‍, ന്യൂനപക്ഷ സെല്‍ ജില്ലാ പ്രസിഡന്റ് നിക്‌സണ്‍ ജോര്‍ജ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സി യേശുദാസ്, സി.കെ. അനീഷ്, പഞ്ചായത്തംഗം ഇ ചന്ദ്രന്‍ എന്നിവരും എം.പിക്ക് ഒപ്പമുണ്ടായിരുന്നു.
What's Your Reaction?






