വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാമ്പ് നടത്തി
വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാമ്പ് നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ കാന്‍സര്‍ ബോധവല്‍ക്കരണവും സ്‌ക്രീനിങ് ടെസ്റ്റും നടത്തി. കാര്‍കിനോസും വൊസാര്‍ഡും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. തോട്ടം മേഖലകളിലെ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന സ്തന അര്‍ബുദം, ഗര്‍ഭപാത്ര അര്‍ബുദം തുടങ്ങിയവ മുന്‍കൂട്ടി അറിയുന്നതിനും ഇതിനാവശ്യമായ ചികിത്സ നല്‍കി അവരെ തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചെ്തതിക്കുന്നതിനുവേണ്ടിയാണ് സ്‌ക്രീനിങ് ടെസ്റ്റ് സംഘടിപ്പിച്ചത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. ഡോ. അസിയ, സി. സൗമ്യ, കോ-ഓര്‍ഡിനേറ്റര്‍ അനില്‍ പി ആര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബോബി ചെറിയാന്‍, സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ ബിന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






