പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് മാതൃകയായി ബസ് ജീവനക്കാര്‍
പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് മാതൃകയായി ബസ് ജീവനക്കാര്‍

ഇടുക്കി: വെള്ളയാംകുടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ബസില്‍ ആശുപത്രിയിലെത്തിച്ച്
മാതൃകയായി കട്ടപ്പന -അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് ആന്റണീസ് ബസിലെ ജീവനക്കാര്‍. ശനിയാഴ്ച രാത്രി 8 ന് രണ്ട് സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും ഒരാള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. കണ്ടക്ടര്‍ ഷിന്റോയും ഡ്രൈവര്‍ ബിനീഷും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റയാളെ ബസില്‍ കയറ്റി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
What's Your Reaction?






