ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ന്യൂ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്
ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ന്യൂ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്

ഇടുക്കി : പീരുമേട് ന്യൂ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി അവശ്യവസ്തുക്കളുമായുള്ള വാഹനം പുറപ്പെട്ടു. വണ്ടിപ്പെരിയാര്‍, കുമളി, പീരിമേട്, പാമ്പനാര്‍, കമ്പം തുടങ്ങിയ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നായി ശേഖരിച്ച ഒന്നരലക്ഷം രൂപയുടെ സാധനങ്ങളുമായാണ് ഭാരവാഹികള്‍ വയനാട്ടിലേക്ക് തിരിച്ചിരിക്കുന്നത്. പട്ടുമല ചൂളപുരട്ട് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ദുരിതത്തില്‍ മരണമടഞ്ഞവര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ക്ലബ്ബ് സെക്രട്ടറി ബാലകുമാര്‍, പ്രസിഡന്റ് മണികണ്ഠന്‍ പി, ട്രഷറര്‍ മണികണ്ഠന്‍ കെ, ഉദയകുമാര്‍, മഹേന്ദ്രന്‍, രാജകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






