ഉപജില്ലാ കായികമേളയില്‍ കബഡി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍
ഉപജില്ലാ കായികമേളയില്‍ കബഡി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍

ഇടുക്കി: പീരുമേട് വിദ്യാഭ്യാസ ഉപജില്ലാ കായികമേളയില്‍ കബഡി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചീന്തലാര്‍ സെന്റ് സെബാസ്റ്റ്യന്‍ എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കബഡി മത്സരത്തില്‍ പെണ്‍കുട്ടികളുടെ സബ്ജൂനിയര്‍ വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. 14 സ്‌കൂളുകളില്‍ നിന്ന് 422 വിദ്യാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി കായികമേളയില്‍ പങ്കെടുക്കുന്നത്. അധ്യാപകനായ ശശിയുടെ നേതൃത്വത്തില്‍ പരിശീലകരായ ശ്രീയ, എഡ്വിന്‍, റോസ് എന്നിവരുടെ സഹായത്തോടുകൂടിയാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍ക്കുന്നത്. ജില്ലാ തലമത്സരത്തിനായി തയ്യാറെടുക്കുകയാണ് സ്‌കൂളിന്റെ അഭിമാനമായി മാറിയ ഈ പെണ്‍കുട്ടികള്‍.
What's Your Reaction?






