വയനാടിനായി കൈകോര്‍ത്ത് ഓട്ടോറിക്ഷാ തൊഴിലാളികള്‍
വയനാടിനായി കൈകോര്‍ത്ത് ഓട്ടോറിക്ഷാ തൊഴിലാളികള്‍

ഇടുക്കി: വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഒരു ദിവസത്തെ വരുമാനം നല്‍കി ഓട്ടോറിക്ഷ തൊഴിലാളികള്‍. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്കായി 25 വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. ഇതിനായുള്ള ധന സമാഹരണത്തിലേക്കായാണ് ഉപ്പുതറയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരു ദിവസത്തെ വരുമാനം നല്‍കിയത്. വയനാട്ടിലുള്ളത് തങ്ങളുടെ സഹോദരങ്ങളാണെന്നും അവരെ സഹായിക്കുന്നത് വലിയൊരു അഭിമാനമായിട്ടാണ് കരുതുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു.
What's Your Reaction?






