മൂന്നാറില്‍ കാട്ടാന ജീപ്പ് തകര്‍ത്തു
മൂന്നാറില്‍ കാട്ടാന ജീപ്പ് തകര്‍ത്തു

ഇടുക്കി : മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ കാട്ടാന ആക്രമണം. എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് ആന കുത്തിമറിച്ചു. ലയത്തിലെ ജീവനക്കാരനായ ജയരാജിന്റെ വാഹനമാണ് ആന കുത്തിമറിച്ചത്. സമീപത്തുണ്ടായിരുന്ന കുരിശുപള്ളിക്കും കേടുപാടുകള്‍ വരുത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി പ്രദേശത്ത് നിന്നും കാട്ടാനയെ വനത്തിലേയ്ക്ക് തുരത്തി.
What's Your Reaction?






