സ്പര്‍ശനം 2024 എന്‍എസ്എസ് ക്യാമ്പിന് കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ തുടക്കം
സ്പര്‍ശനം 2024 എന്‍എസ്എസ് ക്യാമ്പിന് കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ തുടക്കം

ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്പര്‍ശനം 2024 എന്‍എസ്എസ് ക്യാമ്പിന് തുടക്കമായി. കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിനായി എന്‍എസ്എസ് യുവത എന്നതാണ് ക്യാമ്പിന്റെ സന്ദേശം. സെന്റ് ജോര്‍ജ് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍ അധ്യക്ഷനായി. നഗരസഭ വൈസ്‌ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി, വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, സന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാണി കെ.സി, പ്രോഗ്രാം ഓഫീസര്‍ ജിന്‍സി എം.എം, പിടിഎ പ്രസിഡന്റ് വിനോദ് തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






