ഇരട്ടയാര്‍ നാലുമുക്കില്‍ വീടിന് തീപിടിച്ചു
ഇരട്ടയാര്‍ നാലുമുക്കില്‍ വീടിന് തീപിടിച്ചു

ഇടുക്കി: ഇരട്ടയാര്‍ നാലുമുക്കില്‍ വീടിന് തീപിടിച്ചു. എം എം മണി എംഎല്‍എയുടെ ഗണ്‍മാന്‍ ആല്‍ഫോന്‍സ് ജോസിന്റെ ഉടമസ്ഥതയിലുള്ള പഴയ വീടിനാണ് തീപിടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന മലഞ്ചരക്ക് ഉല്‍പ്പന്നങ്ങള്‍ കത്തിനശിച്ചതായാണ് വിവരം. വീട്ടുടമസ്ഥന്റെ പുരയിടത്തിലെ തൊഴിലാളികളായ ഇതര സംസ്ഥാനക്കാര്‍ റബര്‍ ഷീറ്റ് ഉണക്കുന്നതിനിടെ തീപിടിച്ചതാണെന്ന് കരുതുന്നു. തൊഴിലാളികളെ സുരക്ഷിതമായി മറ്റൊരിടത്തേയ്ക്ക് മാറ്റി. കട്ടപ്പന അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
What's Your Reaction?






