കുന്തളംപാറ ദേവീക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം സമാപിച്ചു
കുന്തളംപാറ ദേവീക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം സമാപിച്ചു

ഇടുക്കി: കട്ടപ്പന കാവുംപടി കുന്തളംപാറ ദേവീക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം സമാപിച്ചു. തന്ത്രി കെ പരമേശ്വര ശര്‍മ കല്ലാരവേലിഇല്ലം, കാര്യദര്‍ശി പി എസ് ഷാജി പെരുംപള്ളില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സമാപനദിനമായ 10ന് വൈകിട്ട് ആറിന് ഇടുക്കിക്കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തില്‍നിന്ന് ആനകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയില്‍ വര്‍ണാഭമായ താലപ്പൊലി ഘോഷയാത്ര നടത്തി. നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. തുടര്‍ന്ന് പൂരമിടിയും രാത്രി ആലപ്പുഴ ബ്ലുഡയമണ്ട്സിന്റെ ഗാനമേളയും നടന്നു. ക്ഷേത്രം പ്രസിഡന്റ് എം ടി രാജു, സെക്രട്ടറി എം ഡി വിപിന്‍ദാസ്, ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ എം എം രാജന്‍, ജനറല്‍ കണ്‍വീനര്‍ ടി ജി അജീഷ്, അജി മംഗലത്ത്, ഷിജു പത്തിരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






