സേവ് ഫുഡ് ഷെയര്‍ ഫുഡ് എന്ന സന്ദേശം ഉയര്‍ത്തി വണ്ടിപ്പെരിയാറില്‍ തെരുവുനാടകം അവതരിപ്പിച്ചു
സേവ് ഫുഡ് ഷെയര്‍ ഫുഡ് എന്ന സന്ദേശം ഉയര്‍ത്തി വണ്ടിപ്പെരിയാറില്‍ തെരുവുനാടകം അവതരിപ്പിച്ചു

ഇടുക്കി: ജില്ലാ ഫുഡ് സേഫ്റ്റി അതോറിറ്റി സേവ് ഫുഡ് ഷെയര്‍ ഫുഡ് എന്ന സന്ദേശം ഉയര്‍ത്തി വണ്ടിപ്പെരിയാറില്‍ തെരുവുനാടകം അവതരിപ്പിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജ് എന്‍എസ്എസ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് കുട്ടികളാണ് നാടകം അവതരിപ്പിച്ചത്. തുടര്‍ന്ന് നടന്ന യോഗം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായി പാകം ചെയ്യുന്ന ഭക്ഷണങ്ങളില്‍ നിന്ന് 60 മില്യന്‍ ടണ്‍ ഭക്ഷണമാണ് ഒരു വര്‍ഷവും പാഴാക്കുന്നത്. ഇതേസമയം ഭക്ഷണമില്ലാതെ ഒരുവശത്ത് നിരവധിപ്പേര്‍ ദുരിതം അനുഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ ഭക്ഷണം പാഴാക്കുന്നത്. ഈ ഭക്ഷണം വിവിധ സന്നദ്ധ സംഘടനകള്‍ വഴി ഇല്ലാത്തവരിലേയ്ക്ക് എത്തിക്കുക, അവര്‍ക്ക് കൈത്താങ്ങ് ആകുക, ഭക്ഷണം പാഴാക്കാതിരിക്കുക എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് നാടകം അവതരിപ്പിച്ചത്. പീരുമേട് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. മിഥുന്‍ എം അധ്യക്ഷനായി. ജില്ലാ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി ബൈജു പി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?






