വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിച്ചു
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണം ആരംഭിച്ചു. എംഎല്‍എ ഫണ്ട് 50 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിയിടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയുമുള്‍പ്പെടെ 1 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പ്രോജക്ട് എക്‌സിക്യൂഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സ്‌പോട്‌സ് കേരളാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എറണാകുളം പ്രൈംടെക് എന്‍ജിനീയറിങിനാണ് നിര്‍മാണ ചുമതല. ദേശീയ പാതയോട് ചേര്‍ന്നുള്ള വശത്ത് 9 അടി ഉയരത്തില്‍ ഫെന്‍സിങ് സ്ഥാപിക്കും. ഈ ഭാഗത്തായി വോളിബോള്‍ കോര്‍ട്ടും കബടി കോര്‍ട്ടും നിര്‍മിക്കും. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടം മുതല്‍ ഫെന്‍സിങ് നിര്‍മിച്ച് ഗേറ്റ് സ്ഥാപിച്ച് സ്റ്റേഡിയം സുരക്ഷിതമാക്കും. ഗ്രൗണ്ട് അനുയോജ്യമായ മണ്ണ് ഉപയോഗിച്ച് നിരത്തി കായിക മേളകള്‍ക്കനുയോജ്യമായ ട്രാക്കും ക്രിക്കറ്റ് ഫുട്‌ബോള്‍ എന്നിവയ്ക്കനുയോജ്യമായ ഗ്രൗണ്ടാക്കി മാറ്റുവാനാണ് തീരുമാനം. മഴക്കാലങ്ങളില്‍ സ്റ്റേഡിയത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഇരുവശങ്ങളിലും ട്രൈനേജുകള്‍ സ്ഥാപിക്കും. ശബരിമല മണ്ഡലകാലത്തെ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനാനുമത. നിലവില്‍ വെളിച്ച സൗകര്യമില്ലാത്ത മിനിസ്റ്റേഡിയത്തില്‍ ഫ്‌ലഡ്‌ലൈറ്റുകള്‍ സ്ഥാപിക്കും. സ്റ്റേഡിയത്തിലെ ഗാലറി നവീകരിച്ച് ഇരിപ്പിട സൗകര്യവും ഒരുക്കും. വേഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തുറന്നുനല്‍കാനാണ് ലക്ഷ്യമിടുന്നത്.
What's Your Reaction?






