ഉല്‍പാദനം കുറഞ്ഞു: കൊക്കോ വിലയില്‍ മുന്നേറ്റം
ഉല്‍പാദനം കുറഞ്ഞു: കൊക്കോ വിലയില്‍ മുന്നേറ്റം

ഇടുക്കി: ഉല്‍പാദനം കുറഞ്ഞതോടെ കൊക്കോ വില വീണ്ടും ഉയരുന്നു. ചിങ്ങമാസത്തിലെ മഴയാണ് ഇത്തവണ വില്ലനായത്. മഴക്കാലത്ത് പൂക്കള്‍ കൊഴിഞ്ഞതോടെ ഉല്‍പാദനത്തില്‍ കുറവുവന്നതായി കര്‍ഷകര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് വില ആയിരം കടന്നിരുന്നു. വീണ്ടും അതേ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. വിപണിയിലേക്ക് ഉല്‍പ്പന്നം കാര്യമായി എത്തിത്തുടങ്ങിയിട്ടില്ല. ചിങ്ങമാസത്തില്‍ പെയ്ത മഴയില്‍ വ്യാപകമായി പൂക്കള്‍ കൊഴിഞ്ഞിരുന്നു. ഇതോടെ കൊക്കോ മരങ്ങളില്‍ കായ പിടുത്തം നന്നേ കുറഞ്ഞു. ഉല്‍പാദനം കുറഞ്ഞേക്കുമെന്ന കണക്കുകൂട്ടലില്‍ ചെറുകിട ചോക്ലേറ്റ് നിര്‍മാതാക്കള്‍ നേരത്തെ ഉല്‍പ്പന്നം സംഭരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് വില ആയിരം കടന്നെങ്കിലും പിന്നീട് കുത്തനെ ഇടിഞ്ഞ് അഞ്ഞൂറില്‍ താഴെയെത്തി. ഇപ്പോള്‍ വീണ്ടും വിലയില്‍ ഉണര്‍വ് പ്രകടമായിട്ടുണ്ട്. മുമ്പ് കര്‍ഷകര്‍ കൂടുതലായി പച്ചപ്പരിപ്പാണ് വിപണിയില്‍ വിറ്റിരുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ വിലയിലെ വര്‍ധനയെ തുടര്‍ന്ന് ഉണക്കപ്പരിപ്പാണ് കൂടുതലായി വിപണിയില്‍ എത്തിയിരുന്നത്.
What's Your Reaction?






