പതിനാറാംകണ്ടത്ത് മധ്യവയസ്‌കന്‍ തോട്ടില്‍ മരിച്ചനിലയില്‍
പതിനാറാംകണ്ടത്ത് മധ്യവയസ്‌കന്‍ തോട്ടില്‍ മരിച്ചനിലയില്‍

ഇടുക്കി: മുരിക്കാശേരി പതിനാറാംകണ്ടത്ത് മധ്യവയസ്‌കനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പതിനാറാംകണ്ടം മുണ്ടേത്ത് അബ്ദുള്‍ കരീം (57) ആണ് മരിച്ചത്. അയല്‍വാസിയാണ് അബ്ദുല്‍ കരീമിനെ വെള്ളത്തില്‍ മുങ്ങികിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അപസ്മാരമുള്ള അബ്ദുള്‍ കരിം രോഗം വന്ന് വെള്ളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹം തനിച്ചാണ് താമസം. മുരിക്കാശേരി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






