പാല്‍ക്കുളംമേട്ടില്‍ കേരള കര്‍ഷക സംഘം ജനകീയ സമിതി രൂപീകരിച്ചു
പാല്‍ക്കുളംമേട്ടില്‍ കേരള കര്‍ഷക സംഘം ജനകീയ സമിതി രൂപീകരിച്ചു

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പാല്‍ക്കുളംമേട് ഭാഗത്തെ കര്‍ഷകരെ ദ്രോഹിക്കുന്ന
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേരളാ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ 51 അംഗ ജനകീയ കമ്മിറ്റി രൂപികരിച്ചു. സിപിഐഎം ഏരിയാ കമ്മിറ്റിയംഗം ജോഷി മാത്യു നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം പാല്‍ക്കുളം ഭാഗത്ത് 50 വര്‍ഷക്കാലമായി കൃഷി ചെയ്ത് ജീവിച്ചിരുന്ന കുത്തനാവള്ളി നിജോ പോളിന്റെ വീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീയിടുകയും വീടിന്റെ മേല്‍ക്കൂര ആക്രിക്കടയില്‍ വില്‍ക്കുകയും ചെയ്തത് വിവാദമായിരുന്നു. അപ്പുകുട്ടന്‍ കെ.സി. അധ്യക്ഷനായി. കര്‍ഷക സംഘം മേഖലാ സെക്രട്ടറി ബിജു ചാക്കോ മുഖ്യപ്രഭാഷണം നടത്തി. എബിന്‍ ജോസഫ്, അഗസ്റ്റിന്‍ സേവ്യര്‍, ശശി ചിറക്കല്‍ എന്നിവര്‍ സംസാരിച്ചു. ജോഷി മാത്യു ചെയര്‍മാനായും നിജോ പോള്‍ കണ്‍വിനറായും 51 അംഗ ജനകീയ കമ്മിറ്റിയാണ് രൂപീകരിച്ചത്.
What's Your Reaction?






