ജില്ലയിലെ നിര്‍മാണ മേഖലയിലെ പ്രതിസന്ധികളില്‍ പ്രതിഷേധിച്ച് സംയുക്തസമരസമിതി 24ന് മുഖ്യമന്ത്രിയെ കാണും 

ജില്ലയിലെ നിര്‍മാണ മേഖലയിലെ പ്രതിസന്ധികളില്‍ പ്രതിഷേധിച്ച് സംയുക്തസമരസമിതി 24ന് മുഖ്യമന്ത്രിയെ കാണും 

Mar 20, 2025 - 13:49
 0
ജില്ലയിലെ നിര്‍മാണ മേഖലയിലെ പ്രതിസന്ധികളില്‍ പ്രതിഷേധിച്ച് സംയുക്തസമരസമിതി 24ന് മുഖ്യമന്ത്രിയെ കാണും 
This is the title of the web page

ഇടുക്കി: ജില്ലയിലെ നിര്‍മാണ മേഖല സ്തംഭിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി 24ന് മുഖ്യമന്ത്രിയെ കാണുമെന്ന് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജനപ്രധിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍, ലോറി ഓണേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിയെ കാണുന്നത്. കരാര്‍ മേഖലയിലും ഗതാഗത മേഖലയിലുമുള്ള തൊഴില്‍ സംരംഭങ്ങളെ ഇല്ലാതാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയും പിന്തുണ നല്‍കുകയും ചെയ്യേണ്ട ജില്ലാ ഭരണകൂടം വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഒരുകാരണവും ഇല്ലാതെയാണ് കഴിഞ്ഞ ദിവസം 3 ടോറസ് ലോറികള്‍ ജില്ലാ കലക്ടര്‍ നേരിട്ട് പിടിച്ചിട്ടിരിക്കുന്നത്. പൊലീസും വില്ലേജ് അധികൃതരും എല്ലാം പരിശോധിച്ചിട്ടും ഒരുനിയമ ലംഘനവും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ സമയം പാലിച്ച് മുഴുവന്‍ രേഖകളും കൃത്യമായി സൂക്ഷിച്ച് മണലുമായി പോയ ലോറിയാണ് പിടിച്ചിട്ടത്. ലോഡ് കയറ്റിയ ലോറി മൂന്ന് ദിവസമായി ഭാരം വഹിച്ചു കിടന്നതിനാല്‍ ടയറുകള്‍ തകരാറിലാവുകയും ചെയ്തു. ഒന്നെങ്കില്‍ പാറ ഉല്‍പ്പന്നങ്ങള്‍ ജില്ലയില്‍ ലഭ്യമാക്കണം. അല്ലെങ്കില്‍ പുറത്തുനിന്ന് കൊണ്ടുവന്ന് ഗുണഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കാന്‍ വ്യവസ്ഥാപിതമായ സൗകര്യം ഉറപ്പുവരുത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ത്രിതല പഞ്ചായത്തുകളുടെ വര്‍ക്കുകള്‍, പിഡബ്ല്യുഡി വര്‍ക്കുകള്‍, ലൈഫ് ഭവന പദ്ധതിയുടെ നിര്‍മാണങ്ങള്‍,  ബജറ്റ് പ്രവൃത്തികള്‍, എംപി. എംഎല്‍എ ഫണ്ട് വിനിയോഗം ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. ഇതിനിടെ കാലവര്‍ഷത്തിന് മുമ്പ് വീട്, കെട്ടിട നിര്‍മാണത്തിനുള്ള മെറ്റീരിയല്‍സ് സ്വകാര്യ വ്യക്തികള്‍ക്കും ആവശ്യമുണ്ടെന്നിരിക്കെ അകാരണമായി നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ദ്രോഹിക്കുന്ന നടപടികള്‍ തുടര്‍ന്നാര്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത സമരസമിതി നേതാക്കളായ മനോജ് സ്‌കറിയ, ജോസ് മാത്യൂ, സോജു എന്‍സി, ജോണ്‍സണ്‍, ജോമോന്‍ മാത്യു, ജയിന്‍ അഗസ്റ്റിന്‍, ഗഅ ചെറിയാന്‍, സീനോയ് ജേക്കബ്, ജസ്റ്റിന്‍ ജോര്‍ജ്, കെഎന്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow