ശാന്തിഗ്രാം സ്റ്റേഡിയത്തില്‍ ഫ്ളഡ് ലിറ്റ് സ്ഥാപിച്ചു
ശാന്തിഗ്രാം സ്റ്റേഡിയത്തില്‍ ഫ്ളഡ് ലിറ്റ് സ്ഥാപിച്ചു

ഇടുക്കി: ശാന്തിഗ്രാമിലെ ഇരട്ടയാര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ രാത്രികാലങ്ങളില്‍ ക്രിക്കറ്റ് പരിശീലിക്കുന്നതിനായി ഫ്ളഡ് ലിറ്റ് സ്ഥാപിച്ചു. ക്രിക്കറ്റ് നെറ്റില്‍ പരിശീലിക്കുന്നതിനായി പിച്ചും ഒരുക്കി. പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. ത്രേസ്യാമ്മ സ്‌കറിയ പുളിക്കിയില്‍ സ്മാരക ട്രസ്റ്റാണ് ഫ്ളഡ് ലിറ്റും നെറ്റും സംഭാവന നല്‍കിയത്. കാല്‍വരിമൗണ്ട് ഹൈസ്‌കൂളും ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളും തമ്മില്‍ ഫുട്ബോള്‍ പ്രദര്‍ശന മത്സരവും നടത്തി. ഇരുടീമുകള്‍ക്കും ഫുട്ബോള്‍ സമ്മാനമായി നല്‍കി. പഞ്ചായത്ത് അംഗം ജോസുകുട്ടി അരീപ്പറമ്പില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ലാലച്ചന്‍ വെള്ളക്കട മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ആനന്ദ് സുനില്‍കുമാര്‍, സോണിയ മാത്യു, പരിശീലകന്‍ ഡൊമിനിക് സ്‌കറിയ, ഫാ. കുര്യന്‍ ആലയ്ക്കാപ്പറമ്പില്‍, രാജേഷ് വരകുമല, സാബു ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






