സംസ്ഥാന സ്‌കൂള്‍ സംസ്‌കൃതോത്സവത്തില്‍ ഓവറോള്‍: നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിനെ അനുമോദിച്ച് കാഞ്ചിയാര്‍ പഞ്ചായത്ത്
സംസ്ഥാന സ്‌കൂള്‍ സംസ്‌കൃതോത്സവത്തില്‍ ഓവറോള്‍: നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിനെ അനുമോദിച്ച് കാഞ്ചിയാര്‍ പഞ്ചായത്ത്
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ സംസ്‌കൃതോത്സവത്തില്‍ എച്ച്എസ് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിനെ അനുമോദിച്ച് കാഞ്ചിയാര്‍ പഞ്ചായത്ത്. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് സംസ്‌കൃതോത്സവത്തില്‍ നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ്, വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷില്‍ബി അഗസ്റ്റിന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്‌മോന്‍ അഴകന്‍പറമ്പില്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ജോസഫ്, പഞ്ചായത്തംഗങ്ങളായ ആലീസ് സെന്‍, തങ്കമണി സുരേന്ദ്രന്‍, സുമ രാജന്‍, സന്ധ്യാ ജയന്‍, ചന്ദ്രന്‍ നാഗന്‍, ജാന്‍സി റെജി, ബിന്ദു മധുക്കുട്ടന്‍, സണ്ണി മൂഴയില്‍, ജെയിംസ് മ്ലാക്കുഴിയില്‍, കെ എന്‍ ബിനു, സുഷമ ശശി, ജലജ വിനോദ്, സെക്രട്ടറി ശരത് പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?